Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Liquor

മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 14പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ച് 14പേ​ർ മ​രി​ച്ചു. പൂ​നെ​യി​ലും പിം​പ്രി ചി​ഞ്ച്‌​വാ​ഡി​ലു​മാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ നി​ര​വ​ധി പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പിം​പ്രി ചി​ഞ്ച്‌​വാ​ഡി​ലെ ഫു​ഗേ​വാ​ഡി​യി​ൽ നി​ന്ന് പ​ത്തു​പേ​രും, പൂ​നെ​യി​ലെ ഹ​ദ​പ്‌​സ​റി​ലെ പ​ന്ഥാ​രെ മാ​ല​യി​ൽ നി​ന്ന് നാ​ലു​പേ​രു​മാ​ണ് വി​ഷ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​ത്. തീ​വ്ര​മാ​യ വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ​മ​ദ്യ​ത്തി​ൽ മാ​ര​ക​മാ​യ മെ​ഥ​നോ​ൾ ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കൈ​മാ​റി​യ​താ​യി അ​റി​യി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​തി​ന് ഒ​രു സീ​നി​യ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

പാ​ണ്ഡു​രം​ഗ് സ​ഖാ​റാം ഫു​ഗെ (53), അ​ക്ബ​ർ അ​സിം​ഖാ​ൻ പ​ത്താ​ൻ (48), രാ​ജേ​ഷ് ശാ​ന്താ​റാം രാ​ജ്പു​ത് (50), ആ​ന​ന്ദ് പ​ണ്ഡേ​റാ​വു ദേ​ശാ​യി (53), ആ​ന​ന്ദ് കാ​ശി​നാ​ഥ് നി​ക​ൽ​ജെ (64), ഭീ​മ​ന്ന ബ​സ​ണ്ണ നാ​ഗ​രാ​ൽ (27), അ​ക്ഷ​യ് അ​ശോ​ക് അ​വ​സ​ർ​മ​ൽ (28), സ​ച്ചി​ൻ അ​ശോ​ക് അ​വ​സ​ർ​മ​ൽ (28), സ​ച്ചി​ൻ (56), രാ​ജു റാ​ത്തോ​ഡ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ല്ലാ​വ​രും ദ​പോ​ഡി​യി​ലെ ഫു​ഗെ​വാ​ഡി സ്വ​ദേ​ശി​ക​ളാ​ണ്.

 

Latest News

Corehub Up